താനാളൂർ: പകരയിലെ പരേതനായ ചക്കിയത്തിൽ ഹുസൈെൻറ ഭാര്യയും താനാളൂർ ആലിൻചുവടിൽ താമസക്കാരിയുമായ ഫാത്തിമ (പാത്തുമ്മു- 68) കോവിഡ് ബാധിച്ച് മരിച്ചു. വിവിധ രോഗങ്ങളെ തുടർന്ന് കഴിഞ്ഞയാഴ്ച കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കോവിഡ് പരിശോധനഫലം പോസിറ്റിവായതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. മക്കൾ: ഉസ്മാൻ, ഉനൈസ്, മറിയാമ്മു, നസീമ, സാജിദ. കോവിഡ് േപ്രാട്ടോകോൾ പാലിച്ച് താനാളൂർ പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ്ഗാർഡ് വളൻറിയർമാരുടെ നേതൃത്വത്തിൽ പകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.