നിലമ്പൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. വരമ്പൻപൊട്ടി എടച്ചലത്ത് വീട്ടിൽ ശശിധരൻ (69) ആണ് വ്യാഴാഴ്ച പുലർച്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ബുധനാഴ്ച വൈകുന്നേരം രണ്ടരയോടെ വീടിന് സമീപത്ത് വരമ്പൻപൊട്ടി റോഡിലായിരുന്നു അപകടം. ശശിധരൻ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു ബൈക്ക് വന്നിടിക്കുകയായിരുന്നു. നിർത്താതെ പോയ ബൈക്ക് യാത്രികരെ പിന്നീട് സി.സി.ടി.വി ദൃശ്യത്തിെൻറ സഹായത്തോടെ പൊലീസ് കണ്ടെത്തിയിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് സാരമായി പരിക്കേറ്റ ശശിധരനെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കിസാൻസഭ മണ്ഡലം പ്രസിഡൻറയിരുന്നു. ഭാര്യ: വിശാലാക്ഷി. മക്കൾ: സജിനി, സതീഷ്. മരുമക്കൾ: ദാസൻ, ആശ.