പനമരം: ഹൈസ്കൂൾ റോഡിലെ മുയ്യാരിക്കണ്ടി മൊയ്തു ഹാജി (80) നിര്യാതനായി. മുൻപഞ്ചായത്ത് വൈസ് പ്രസിഡൻറും പനമരം മഹല്ല് ചെയർമാനുമായിരുന്നു. ഭാര്യ: പരേതയായ അലീമ ഹജ്ജുമ്മ വെള്ളമുണ്ട. മക്കൾ: സൗദ, റഹിയാനത്ത്, ജാഫർ, സജീർ, സാദിഖ്, ഷൈജൽ. മരുമക്കൾ: സലിം പി.പി. പാനൂർ, ഡോ. ഉസ്മാൻ വെള്ളമുണ്ട, റിലീഷ, ഷാനി, നഷീദ, സഫീറ. സഹോദരങ്ങൾ: എം.കെ. അബൂബക്കർ ഹാജി, മൂസ്സഹാജി, ആലി, അമ്മത്, യൂസഫ്, സെഫിയ.