ഓച്ചിറ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടി പ്രണയം നിരസിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഓച്ചിറ ക്ലാപ്പന വടക്ക് ചെറുസദനത്തിൽ സുകുമാരെൻറയും പരേതയായ സതിയുെടയും മകൻ നിഥിൻ (20-അപ്പു) ആണ് കിടപ്പുമുറിയിലെ ജനലിൽ ബുധനാഴ്ച വൈകീട്ട് തൂങ്ങിമരിച്ചത്. ചങ്ങൻകുളങ്ങരയിലെ വർക്ഷോപ്പ് തൊഴിലാളിയായ നിഥിൻ ആറുമാസം മുമ്പാണ് പന്തളം സ്വദേശിയായ പെൺകുട്ടിയുമായി ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത്. പെൺകുട്ടി ഫോൺ എടുക്കാതായതോടെ നിഥിൻ ജീവനൊടുക്കിയതായി െപാലീസ് പറഞ്ഞു. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.