വഴിത്തല: കുരിശിങ്കൽ കെ.പി. പീറ്റർ (76- റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: നെല്ലിമറ്റം വാളനാക്കുഴിയിൽ കുടുംബാംഗം അന്നക്കുട്ടി. മക്കൾ: ഷിബു പീറ്റർ (എൻജിനീയർ, ബംഗളൂരു), ഷിജിമോൾ കെ. പീറ്റർ (എച്ച്.ആർ മാനേജർ, കുവൈത്ത്). മരുമക്കൾ: ബിനു ഷിബു മണലിങ്കൽ, രഞ്ജിത്ത് അലക്സാണ്ടർ എറണാകുളം. ദ്രോണാചാര്യ കെ.പി. തോമസ് മാഷിെൻറ സഹോദരനാണ്. ഒളിമ്പ്യൻ ഷൈനി വിൽസൻ സഹോദരപുത്രിയാണ്. വഴിത്തല ടിംബർ വർക്കേഴ്സ് യൂനിയൻ സ്ഥാപകനേതാവും സെക്രട്ടറിയും മാറിക സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ഏറെക്കാലം കൈക്കാരനുമായിരുന്നു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഇടവക മെത്രാപ്പോലീത്ത മാർ ഇവാനിയോസിെൻറ മുഖ്യകാർമികത്വത്തിൽ മാറിക സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.