തിരുവല്ല: വൃക്കസംബന്ധമായ അസുഖങ്ങൾക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന മധ്യവയസ്കൻ കോവിഡ് ബാധിച്ച് മരിച്ചു. നെടുമ്പ്രം മണിപ്പുഴ പടിഞ്ഞാറേക്കുറ്റ് വീട്ടിൽ പി.ടി. സുരേഷ് കുമാറാണ് (56) മരിച്ചത്. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞത്. മൂന്നുദിവസം മുമ്പ് ജില്ല ആശുപത്രിയിലെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച പുലർച്ചയോടെയാണ് മരിച്ചത്. ഭാര്യ: രജനി.