ആമ്പല്ലൂർ: നെന്മണിക്കര ചിറ്റിശ്ശേരി പനയമ്പാടം തണ്ട്യക്കല് പിയൂസിെൻറ ഭാര്യ മേരി (64) കോവിഡ് ബാധിച്ച് മരിച്ചു. വൃക്ക, ഹൃദയ സംബന്ധമായ അസുഖവും പ്രമേഹവും ഉണ്ടായിരുന്നു. പുതുക്കാട് കാഞ്ഞൂരിലെ വിവാഹ വീട്ടിൽ നിന്ന് സമ്പർക്കത്തിലൂടെയാണ് മേരിക്ക് രോഗം പകർന്നത്. ബുധനാഴ്ച ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ മരിച്ചു. മക്കള്‍: ബൈജു, ബിജി, ബിജോയ്. മരുമക്കള്‍: സൗമ്യ, ജിയോ, സ്നേഹ.