പത്തിരിപ്പാല: ദുബൈയിൽ മരിച്ച മണ്ണൂർ അകവണ്ട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. മണ്ണൂർ വെസ്റ്റ് അകവണ്ട തൊഴുത്തുംകാട്ടിൽ പരേതനായ ചാമുണ്ണിയുടെ മകൻ സുന്ദരനെയാണ് (52) ബർദുബൈയിലെ മുറിയിൽ വ്യാഴാഴാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണം. ബർ ദുബൈയിൽ ഹോട്ടൽവ്യാപാരിയാണ്. ഡിസംബറിൽ വരാനിരിക്കെയാണ് മരണം. മാതാവ്: സ്വയംപ്രഭ. സഹോദരങ്ങൾ: പങ്കജാക്ഷൻ, വിനയ ദാസൻ, ഹരിദാസൻ, ഗിരീഷ്, അഭിലാഷ്, സതീദേവി, അമ്പിളി.