പരപ്പനങ്ങാടി: ആവിയിൽ ബീച്ചിലെ പരേതനായ പിത്തപ്പെരി ഇബ്രാഹിംകുട്ടിയുടെ മകൻ സൈതലവി (50) കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യ: മറിയംബീവി.
മക്കൾ: ഹസ്ഫിയ അഫ്സൽ, ഫളലുറഹ്മാൻ, സൈഫുദ്ദീൻ. മരുമകൻ: നൗഷാദ് (കടലുണ്ടിനഗരം). സഹോദരങ്ങൾ: ഹംസ, ചെറിയബാവ, സക്കീന, ഹഫ്സത്ത്, ഷഹർബാൻ.