കൽപകഞ്ചേരി: ഹകീം തങ്ങൾ വെട്ടിച്ചിറ (മുഹമ്മദ് കോയ തങ്ങൾ ബാ അലവി-83)നിര്യാതനായി. ആയുർവേദ, യുനാനി പാരമ്പര്യ ചികിത്സകനായിരുന്നു. വെട്ടിച്ചിറ പൂളമംഗലം മഹല്ല് ഉപദേശക സമിതി ചെയർമാനും ഇരിങ്ങാവൂർ അസ്ഹരിപ്പാറ മഹല്ല് ഖാദിയും കാട്ടിലങ്ങാടി പി.എം.എസ്.എ. പൂക്കോയ തങ്ങൾ യതീംഖാന, വളവന്നൂർ ബാഫഖി യതീംഖാന എന്നിവയുടെ വൈസ് പ്രസിഡൻറുമായിരുന്നു. ഭാര്യ: ആയിശാബീവി കരിപ്പോൾ. മക്കൾ: മുഹമ്മദ് ഹബീബ് തങ്ങൾ, മുഹമ്മദ് ത്വാഹിർ തങ്ങൾ, സുമയ്യ ബീവി, ഫാത്തിമത്തു സുഹ്റ ബീവി, ഉമ്മുസൽമ ബീവി, ഉമ്മുഹബീബ ബീവി, റൈഹാനത്ത് ബീവി, പരേതരായ അബ്ദുല്ല പൂക്കോയ തങ്ങൾ, ഉമ്മു അയ്മന ബീവി. മരുമക്കൾ: ഫഖ്റുദ്ദീൻ പൂക്കോയ തങ്ങൾ (ഹാജിയാർ പള്ളി), ഫളൽ തങ്ങൾ (ആക്കോട്), മുത്തുക്കോയ തങ്ങൾ (ഫാറൂഖ്), അബ്ദുൽ ബാരി തങ്ങൾ (ചിറമംഗലം), അൻവർ തങ്ങൾ (കാലടി), സൈനുൽ ആബിദ് തങ്ങൾ (കുമ്പിടി), അസ്മാബീവി (മുതുതല), സഹർ ബാൽ ബീവി (എളമരം). സഹോദരങ്ങൾ: വി.പി. പൂക്കോയ തങ്ങൾ ബാ അലവി (യു.എ.ഇ സുന്നി കൗൺസിൽ പ്രസിഡൻറ്, അൽ ഐൻ സുന്നി യൂത്ത് സെൻറർ പ്രസിഡൻറ്), അബ്ദുല്ലക്കോയ തങ്ങൾ ബാ അലവി, കുഞ്ഞിക്കോയ തങ്ങൾ ബാ അലവി (കാലടി), കാസിം കോയ തങ്ങൾ ബാ അലവി (എടയൂർ), ശിഹാബുദ്ദീൻ തങ്ങൾ ബാ അലവി (അൽ ഐൻ കെ.എം.സി.സി പ്രസിഡൻറ്), അബ്ദുൽ കരീം കോയ തങ്ങൾ ബാ അലവി (അൽ ഐൻ), സൈനുദ്ദീൻ കോയ തങ്ങൾ ബാ അലവി (അൽ ഐൻ).