അരീക്കോട്: നോർത്ത് കൊഴക്കോട്ടൂർ എളമരം വളപ്പിൽ മുഹമ്മദ് മാസ്റ്റർ (93) നിര്യാതനായി. വെട്ടുപാറ വാവൂർ എ.എം.എൽ.പി സ്കൂൾ, ചാലിയപ്പുറം യു.പി സ്കൂൾ, ചീക്കോട് ഗവ. യു.പി സ്കൂൾ, മാവൂർ ഗവ. സ്കൂൾ, ജി.യു.പി.എസ് അരീക്കോട്, ജി.എൽ.പി.എസ് പുത്തലം എന്നിവിടങ്ങളിൽ അധ്യാപകനും പ്രധാനാധ്യാപകനുമായി സേവനമനുഷ്ഠിച്ചു. എളയൂർ ഓർഫനേജ്, മുക്കം ഓർഫനേജ്, എടവണ്ണ ഓർഫനേജ്, പണിക്കരപ്പുറായ സി.എച്ച് മെമ്മോറിയൽ സ്കൂൾ, ഫാറൂഖ് ഹയർ സെക്കൻഡറിയുടെ രാജാസ് ഹോസ്റ്റൽ എന്നിവിടങ്ങളിലും പ്രവർത്തിച്ചു. ‘അനുഭവം, യാത്ര, ഓർമ’ പുസ്തകത്തിെൻറ കർത്താവാണ്. പിതാവ്: പരേതനായ മുസ്ലിയാരകത്ത് ലവക്കുട്ടി മുസ്ലിയാർ. മാതാവ്: പരേതയായ മറിയക്കുട്ടി. ഭാര്യ: അരീക്കോട് നിമ്മിണിയിൽ മൂർക്കൻ ആയിശ. മക്കൾ: ഫാത്തിമ സുഹ്റ (റിട്ട. അധ്യാപിക, എ.എൽ.പി.എസ്, നോർത്ത് കൊഴക്കോട്ടൂർ, സലീമത്ത് (റിട്ട. അധ്യാപിക, ജി.എച്ച്.എസ്.എസ്, അരീക്കോട്), മഹബൂബ് ഹസൻ (ദുബൈ), മറിയം സഹീദ (ഫാറൂഖ് എച്ച്.എസ്.എസ്, ഫാറൂഖ് കോളജ്), റൈഹാന ബീഗം (മദ്റസ സ്കൂൾ, വണ്ടൂർ), ആസ്യ സുഹൈറ (ഗവ. വി.എച്ച്.എസ്.സ്, കീഴുപറമ്പ്). മരുമക്കൾ: കെ. അബ്ദുറഹ്മാൻ, കെ. അബ്ദുസ്സലാം (ഇരുവരും റിട്ട. അധ്യാപകർ), കെ. അബ്ദുറഷീദ് (ഗവ. ഐ.ടി.ഐ നിലമ്പൂർ), പി. നൗഷാദ് (ഐ.ഒ.എച്ച്.എസ്.എസ്, എടവണ്ണ), ടി. മുജീബ് (കാലിക്കറ്റ് യൂനിവേഴ്സിറ്റി), പി. നജിയ (എസ്.ഒ.എച്ച്.എസ്.എസ്, അരീക്കോട്). സഹോദരങ്ങൾ: വി. ഉമ്മർ, വി. ഉസ്മാൻ, പരേതരായ മൊയ്തീൻ കുട്ടി മുസ്ലിയാർ എളമരം, തോലയങ്ങൽ ആമിന ചെറുവാടി.