പത്തനാപുരം: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കമുകുംചേരി അശ്വതിവിലാസത്തില് കൃഷ്ണന്‍കുട്ടി ആചാരി-ചെല്ലമ്മാള്‍ ദമ്പതികളുടെ മകന് കെ.സി. അനീഷ് (37) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വിഴിഞ്ഞത്തായിരുന്നു അപകടം. പാത നിർമാണത്തിനായി ഇറക്കിയിരുന്ന മെറ്റല്‍ കൂനയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ കോണ്‍ക്രീറ്റ് ബ്ലോക്കുകളില്‍ ഇടിച്ചുകയറുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുകയായിരുന്നു. ഭാര്യ: ശാലിനി അനീഷ്. മകള്‍: അനാമിക.