കരാർ തൊഴിലാളി
വൈദ്യുതാഘാതമേറ്റ് മരിച്ചു
അയർക്കുന്നം: പുതിയ വൈദ്യുതി ലൈൻ വലിക്കുന്നതിനിെട കരാറുകാരെൻറ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. ഈരാറ്റുപേട്ട ചെമ്മലമറ്റം വാഴയിൽ ജോജോ ജോയി (37- ജിജി) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് തിരുവഞ്ചൂർ ജങ്ഷന് സമീപമായിരുന്നു സംഭവം. രണ്ട് ലൈനുള്ളത് ത്രീ ഫേസാക്കി മാറ്റാൻ ഒരു ലൈനുംകൂടി വലിക്കുന്നതിനിെട വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്ന ലൈനിൽ അപ്രതീക്ഷിതമായി വൈദ്യുതി പ്രവാഹം ഉണ്ടാകുകയായിരുന്നെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പോസ്റ്റിന് മുകളിലിരുന്ന ജോജോക്ക് വൈദ്യുതാഘാതം ഏറ്റയുടൻ ബോധം നഷ്ടപ്പെട്ടതായി മറ്റ് തൊഴിലാളികൾ പറഞ്ഞു. പ്രഥമ ശുശ്രൂഷ നൽകി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ജോയിയുടെയും ആൻസിയുടെയും മകനാണ്. ഭാര്യ: വീണ. മക്കൾ: ആദിൽ, ആബേൽ, ആൽഫിയ.