കോവിഡ് ബാധിച്ചു മരിച്ചു
ചെങ്ങന്നൂർ: ആറൻമുള വല്ലന ശബരി മാന്തടം ബിന്ദുവിലാസം വീട്ടിൽ രവീന്ദ്രൻ (70) കോവിഡ് ബാധിച്ച് മരിച്ചു. ചെങ്ങന്നൂർ ടൗണിൽ പഞ്ചർ വർക്ക് ഷോപ്പ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പനിയും ദേഹാസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിൽസയിലായിരുന്നു. മരണത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മക്കൾ: ബിന്ദു, ബിനു, ബീന. മരുമക്കൾ: മോഹനൻ (ചിറ്റാർ), സുഭാഷ് ചരുവിൽ (മെർലിൻ ട്രാവെൽസ്), സജിനി ബിനു. സംസ്കാരം പിന്നീട്.