കല്ലടിക്കോട്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കാരാകുറുശ്ശി വാഴേമ്പുറം മാതം പൊട്ടി വീട്ടിൽ യശോധരൻ (65) മരിച്ചു. ഹൃദ് രോഗിയായിരുന്നു. മാങ്ങോട് കോവിഡ് സെൻററിൽ ചികിസയിലിരിക്കെ ഒരു വശം തളർച്ച ബാധിക്കുകയും തുടർന്ന് ചികിത്സക്കിടെ മരിക്കുകയായിരുന്നു.
സെപ്റ്റംബർ എട്ടിനാണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച് ചികിത്സക്കായി കൊണ്ടുപോയത്.