കൊടുവായൂർ: സ്കൂട്ടർ മിനിലോറിയിലിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു.കാക്കയൂർ വാക്കിയിൽ വീട്ടിൽ ഗോകുൽ കൃഷ്ണൻ (21) ആണ് മരിച്ചത്. ശനിയാഴ്ച പകൽ 12ന് കൊടുവായൂർ പെട്രോൾ പമ്പിന് സമീപമാണ് അപകടം. കടയിൽ വന്ന ഗോകുൽ കൃഷ്ണൻ സ്കൂട്ടറിൽ കയറി ഓടിച്ച ഉടനെ നിയന്ത്രണം തെറ്റി മിനിലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. പിതാവ്: ഗോപാലകൃഷ്ണൻ. മാതാവ്: നന്ദിനി.