കുറ്റ്യാടി: കൊടക്കൽ ചെറുകുന്നുമ്മൽ ഇമ്പിച്ചിക്കോയ തങ്ങൾ (70) നിര്യാതനായി. ചേരാപുരം സ്വദേശിയാണ്. ദീർഘകാലം ദേവർകോവിൽ നൂറുൽ ഇസ്ലം മദ്റസയിൽ അധ്യാപകനായിരുന്നു. ഭാര്യ: അയ്ശബി. മക്കൾ: റൈഹാനത്ത്, ജാബിർ തങ്ങൾ, തമീം തങ്ങൾ (മൂവരും ബഹ്റൈൻ), ഹാരിസ് തങ്ങൾ (റെയിൻബൊ ഷോപ് പൈക്കളങ്ങാടി), ജുനൈദ് (ബഹ്റൈൻ). മരുമക്കൾ: മുസ്തഫ തങ്ങൾ പള്ളിയത്ത് (ബഹ്റൈൻ), ഹഫ്സത്ത്, താഹിറ, ഇർഫാന. സഹോദരങ്ങൾ: കോയക്കുഞ്ഞി തങ്ങൾ, മുത്തുബി, അയ്ശബി, പരേതരായ സൈതാലി തങ്ങൾ, അബ്ദുറഹ്മാൻ തങ്ങൾ.