ആലത്തൂർ: വീട്ടമ്മയെ വീട്ടുവളപ്പിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാവശ്ശേരി കഴനി ചക്കിങ്ങൽ വീട്ടിൽ മോഹൻദാസിെൻറ ഭാര്യ ലക്ഷമിക്കുട്ടിയാണ് (62) മരിച്ചത്. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും. മകൻ: മണികണ്ഠൻ.