പട്ടാമ്പി: മാതാവിെൻറ വീട്ടിൽ വിരുന്നു വന്ന വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. ഓങ്ങല്ലൂർ കാരക്കാട് പുതിയ മാളിയേക്കൽ ഫഖ്റുദ്ദീൻ തങ്ങളുടെ മകൻ സയ്യിദ്ഫർസാനാണ് (11) ഞായറാഴ്ച വൈകീട്ട് നാലോടെ വല്ലപ്പുഴയിൽ മരിച്ചത്. ഓങ്ങല്ലൂർ മൗണ്ട് ഹിറ സ്കൂളിലെ അഞ്ചാം തരം വിദ്യാർഥിയാണ്. മാതാവിെൻറ വീട്ടിലേക്ക് വിരുന്നു വന്ന ഫർസാൻ കൂട്ടുകാരൊത്ത് കുളിക്കാൻ പോയപ്പോഴാണ് കുളത്തിൽ വീണത്.
നാട്ടുകാർ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: റംല (ഉമ്മു ഹബീബ). സഹോദരി: ഫര്‍ഹാന.