കാട്ടാക്കട: കാട്ടാക്കട മേഖലയിലെ ആദ്യകാല പത്രപ്രവർത്തകനും പത്ര ഏജൻറുമായിരുന്ന കാട്ടാക്കട കുളത്തുമ്മൽ തോട്ടത്തിൽ കുളത്തിങ്കര വീട്ടിൽ തങ്കപ്പൻ (67-തനിനിറം തങ്കപ്പന്) നിര്യാതനായി. വ്യാഴാഴ്ച വീട്ടിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ മരിച്ചു. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ബാലമ്മ. മക്കൾ: രാജേഷ്, അശ്വതി, പരേതരായ ബൈജു, ആശ. മരുമക്കൾ: സുനിത, സിനി, ജോസ്.