ചവറ: മത്സ്യബന്ധന ബോട്ടിൽ വെച്ച് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. നീണ്ടകര നീലേശ്വരം തോപ്പ് കുരിശ്ശടി പുതുവൽവീട്ടിൽ ഡൊമിനിക് ജാസി (42) ആണ് മരിച്ചത്. 14ന് നീണ്ടകരക്ക് പടിഞ്ഞാറുവശം രാവിലെ 6.45 ഓടെയായിരുന്നു അപകടം. നീണ്ടകര സ്വദേശിയുടെ എയ്ഞ്ചൽ എന്ന ബോട്ടിൽ മത്സ്യബന്ധനത്തിനിടെ കയർ പൊട്ടി ഇരുമ്പ് കപ്പി കഴുത്തിൽ അടിച്ചാണ് ഡൊമിനിക്കിന് പരിക്കേറ്റത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിച്ചു. ഭാര്യ: സിന്ധു. മക്കൾ: റോഷൻ, ജോസ്, നാൻസി.