തിരുവല്ല: ടി.കെ റോഡിൽ മണിമലയാറിന് കുറുകെയുള്ള വള്ളംകുളം പാലത്തിൽനിന്ന് ചാടിയ മധ്യവയസ്കെൻറ മൃതദേഹം മുട്ടാറിൽ പൊങ്ങി. പുറമറ്റം മുണ്ടമല പുല്ലേലിൽ വീട്ടിൽ പി.പി. രാജുവിെൻറ (58) മൃതദേഹമാണ് സംഭവസ്ഥലത്തുനിന്ന് എട്ട് കിലോമീറ്ററോളം മാറി മണിമലയാറ്റിലെതന്നെ മുട്ടാർ മിഷൻ ആശുപത്രിക്ക് സമീപത്തെ കടവിനടുത്തുനിന്ന് കണ്ടെത്തിയത്. രണ്ട് ദിവസമായി തിരുവല്ലയിൽനിന്നുള്ള അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ നടത്തിവന്ന തിരച്ചിലിനിടെയാണ് മൃതദേഹം പൊന്തിയത്. ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ വ്യാഴാഴ്ച കോയിപ്രം പൊലീസിൽ പരാതി നൽകിയിരുന്നു. വ്യാഴാഴ്ച രാത്രി 11ഓടെ പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘം പാലത്തിന് മധ്യത്തിൽ ഇയാൾ ഉപയോഗിച്ചിരുന്ന ബൈക്ക് കണ്ടെത്തിയിരുന്നു. കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരനാണ് രാജു. ഇൻക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം ജില്ല ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.