പുന്നയൂർകുളം: പുന്നയൂർക്കുളം പരൂർ പള്ളത്തയിൽ കുഞ്ഞുമോനാണ് (70) കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച രാത്രി ശ്വാസതടസ്സത്തെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ ന്യുമോണിയയാണെന്ന് അറിയിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. പിന്നീട് നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താഹിറയാണ് ഭാര്യ. മക്കൾ: ഷബീർ, ഫെമീന, റമീന.