വാളയാർ: പശുവിനെ തീറ്റുന്നതിനിടയിൽ യുവാവ് വാളയാർ ഡാമിൽ വീണ് മരിച്ചു.വാളയാർ ഡാം റോഡ് ദണ്ഡപാണിയുടെ മകൻ മഹേഷാണ് (40) മുങ്ങിമരിച്ചത്. കഞ്ചിക്കോട് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. വാളയാർ പൊലീസ് കേസെടുത്തു.