കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ തുപ്പനാട് ബൈക്കും ട്രെയിലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരിമ്പ കോണിക്കഴി പുത്തൻപറമ്പിൽ വീട്ടിൽ ജേക്കബ് ജോണിെൻറ മകൻ ജിൻസൻ(29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.30നാണ് അപകടം. മാതാവ്: കുഞ്ഞുമോൾ. സഹോദരൻ: ജോൺസൺ. കോവിഡ് പരിശോധനയിൽ ഫലം പോസിറ്റിവാണ്. കോവിഡ് ചട്ട പ്രകാരം സംസ്കരിക്കും.