കൊല്ലങ്കോട്: വീട്ടിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തറപ്പാടം രാമെൻറ ഭാര്യ ജാനകിയെയാണ് (67) തിങ്കളാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.തമിഴ്നാട് നാമക്കല്ലിൽ ബന്ധുവിെൻറ വീട്ടിൽ പോയി തിരിച്ചു വന്നതിനാൽ ക്വാറൻറീനിലായിരുന്നു. തിങ്കളാഴ്ചയാണ് ക്വാറൻറീൻ അവസാനിക്കുന്നത്. 17ന് നടത്തിയ ആൻറിജൻ പരിശോധനയുടെ ഫലം നെഗറ്റിവ് ആയിരുന്നു. മൃതദേഹം ജില്ല ആശുപത്രിയിൽ. മക്കൾ: ചെന്താമര, സുരേഷ്, സുധീഷ്, പത്മിനി, സുലോചന, സുനിത.