നേമം: സ്ത്രീയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടാമൂഴി കാവുവിള പുത്തൻവീട്ടിൽ ശശിയുടെ ഭാര്യ സുശീലയാണ് (60) മരിച്ചത്. കുണ്ടാമൂഴിയിൽ റബർ എസ്റ്റേറ്റിലെ ചെറിയ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആഴ്ചതോറും സുശീല കുടുംബവീട്ടിലെത്തി അമ്മയെ കണ്ട് മടങ്ങാറുണ്ട്. ഇന്നലെ അമ്മയെ കാണാൻ രാവിലെ വീട്ടിൽനിന്നിറങ്ങിയ സുശീലയെ വൈകിയും കാണാതായതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് ഉച്ചയോടെ എസ്റ്റേറ്റിന് സമീപത്തെ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ചെറിയ കുളത്തിൽ മൃതദേഹം കണ്ടത്. കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു ശരീരം. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിെൻറ പ്രഥമിക നിഗമനം. ബിജു, ജോയി, സജി എന്നിവരാണ് മക്കൾ. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കോവിഡ് പരിശോധനക്കും പോസ്റ്റ്േമാർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വിളപ്പിൽശാല പൊലീസ് കേസെടുത്തു.