അമ്പലപ്പുഴ: ക്വാറൻറീനിൽ കഴിഞ്ഞ യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് പഞ്ചായത്ത് എട്ടാം വാർഡിൽ പുതുവൽ രാജുവിെൻറ മകൻ ആകാശ് രാജുവാണ് (20) മരിച്ചത്. ഡൽഹിയിൽനിന്ന് കഴിഞ്ഞ 10നാണ് ആകാശ് രാജു നാട്ടിൽ എത്തുന്നത്. ക്വാറൻറീനിൽ കഴിയേണ്ടതിനാൽ ആകാശ് രാജുവിെൻറ അമ്മയും സഹോദരങ്ങളും മറ്റൊരു വീട്ടിൽ വാടകക്ക് താമസിച്ചു വരുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഭക്ഷണവുമായി വന്ന അമ്മ സുജാതയാണ് മകൻ തൂങ്ങിയ നിലയിൽ കണ്ടത്. സ്രവ പരിശോധന ചൊവ്വാഴ്ച നടക്കാനിരിക്കുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആകാശ് രാജു എഴുതിയ ആത്മഹത്യക്കുറിപ്പ് പൊലീസിന് ലഭിച്ചു. സഹോദരങ്ങൾ: അർച്ചന, ആരാധന.