ചെങ്ങന്നൂർ: പി.എസ്.സി അംഗം ഡോ. ജിനു സഖറിയ ഉമ്മെൻറ മാതാവ് അന്നമ്മ ഉമ്മൻ (82) നിര്യാതയായി. പത്തനംതിട്ട കോഴഞ്ചേരി ഇലന്തൂർ താഴയിൽ മൂട്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: ഇടനാട് മണക്കുപ്പിയിൽ വീട്ടിൽ പരേതനായ എം.ഇ. ഉമ്മൻ. മറ്റ് മക്കൾ: ഡോ. ജിജി മാത്യു (യു.എസ്.എ), സുജി സാം (കുവൈത്ത്), സുനു ഈപ്പൻ ഉമ്മൻ (കുവൈത്ത്). മരുമക്കൾ: മാത്യു പാപ്പി (യു.എസ്.എ), സാം ജോർജ് (കുവൈത്ത്), അലീന ഈപ്പൻ (കുവൈത്ത്) സുവർണ ഉമ്മൻ (ഡൽഹി). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ചെങ്ങന്നൂർ ഇടനാട് ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.