കാഞ്ഞാർ: കുടയത്തൂർ ജുമാമസ്ജിദ് മുഅദ്ദിൻ കിഴക്കേമഠത്തിൽ കെ.എം. മുഹമ്മദ് മൗലവി (54) നിര്യാതനായി. 30 വർഷമായി വിവിധ പള്ളികളിൽ മുഅദ്ദിനും മദ്റസ അധ്യാപകനുമായി സേവനമനുഷ്ഠിച്ചു. കുടയത്തൂർ പള്ളിയിൽ 17 വർഷമായി മുഅദ്ദിനാണ്. കോതമംഗലം പനങ്കര സ്വദേശിയാണ്. 20 വർഷമായി കുടയത്തൂരിലാണ് താമസം. ഭാര്യ: സുബൈദ (കാലാമ്പൂർ). മക്കൾ: സുമയ്യ, ഹാഫിസ് ഹിബത്തുല്ല (അൽഫുർഖാൻ ഖുർആൻ റിസർച് സെൻറർ, പെരുമ്പാവൂർ). മരുമകൻ: ഷാജഹാൻ (മൂവാറ്റുപുഴ കിഴേക്കക്കര).