തൃശൂർ: ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ ഭാര്യാപിതാവ് കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി (88) നിര്യാതനായി. കാട്ടൂർ നെടുമ്പുര ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറാണ്. മക്കൾ: ഷാബിറ യൂസുഫലി, ഷാഹിദ ബഷീർ, ഷബീർ അസബുല്ല (ലുലു ഒമാൻ റീജനൽ ഡയറക്ടർ). മറ്റ് മരുമക്കൾ: പരേതനായ ബഷീർ, സജന.