ഗുരുവായൂര്‍: സംസ്കൃത പണ്ഡിതന് ചൊവ്വല്ലൂര്‍ മൂക്കോല വാരിയത്ത് ശൂലപാണി വാര്യര്‍ (98) നിര്യാതനായി. ആചാര്യ വിനോബ ഭാവെയുടെ ചിന്തകളിൾ ആകൃഷ്ടനായി ജീവിച്ച വ്യക്തിയായിരുന്നു. പിന്നീട് ആധ്യാത്മിക മേഖലയിലേക്ക് തിരിഞ്ഞു. ശ്രീരാമകൃഷ്ണ മഠത്തിലെ സന്യാസികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഭാഗവതം, ഭഗവദ്ഗീത എന്നിവയിൽ ആഴമേറിയ അറിവുണ്ടായിരുന്നു. സദനം ട്രെയിനിങ് സ്കൂൾ പ്രിൻസിപ്പലായി സേവനം ചെയ്തിട്ടുണ്ട്. 12 കൃതികള്‍ രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ചൊവ്വല്ലൂര്‍ വാരിയത്ത് കുഞ്ഞിമാളു വാരസ്യാര്. മക്കള്‍: ഇന്ദിര, രാധ, വേണുഗോപാല്‍, ഹരിഹരന്, രമ. മരുമക്കള്‍: മാധവ വാരിയര്‍, ഹരിദാസ്, നന്ദിനി, തുളസി, സായിപ്രസാദ്.