ഗുരുവായൂര്‍: തമ്പുരാൻപടി മരക്കാത്ത് എം. ബാലൻ (88) നിര്യാതനായി. റിട്ട. അധ്യാപകനാണ്. സി.പി.എം പൂക്കോട് ലോക്കൽ കമ്മിറ്റി അംഗം, ഗ്രന്ഥശാല സംഘം ചാവക്കാട് താലൂക്ക് യൂനിയൻ മുൻ പ്രസിഡൻറ്, കെ.എസ്.എസ്.പി.യു ബ്ലോക്ക് സെക്രട്ടറി, രക്ഷാധികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വിശാലാക്ഷി. മക്കൾ: ഗിരിജ, സുനിൽകുമാർ, ഷീന. മരുമക്കൾ: മോഹനൻ, സുജ, മോഹൻദാസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.