വൈക്കം: എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ടി.വി പുരം കണ്ണുകെട്ടുശ്ശേരി കൊണത്തേക്കാട്ട് ഹരിദാസിെൻറ മകൾ വൈക്കം വാർവിൻ സ്കൂൾ വിദ്യാർഥിനി ഗ്രീഷ്മ പാർവതിയാണ് (13) മരിച്ചത്. തിങ്കളാഴ്ച രാത്രി കസേരയിലിരുന്ന് ടി.വി കാണുന്നതിനെച്ചൊല്ലി സഹോദരിയായ രേഷ്മ പാർവതിയുമായി ഗ്രീഷ്മ തർക്കത്തിലേർപ്പെട്ടിരുന്നു. 8.30ഓടെ കാണാതായ പെൺകുട്ടിയെ വീട്ടിലും പരിസരത്തും തിരഞ്ഞെങ്കിലും കണ്ടില്ല. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് വീട്ടുവളപ്പിലെ കുളത്തിൽ വീണ് കിടക്കുന്നത് കണ്ടത്. മാതാവ്: സൈന്തു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.