ചാരുംമൂട്: കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. താമരക്കുളം വേടരപ്ലാവ് നെടിയവിളയിൽ തങ്കമ്മ വർഗീസാണ് (75) മരിച്ചത്. രണ്ടാഴ്ച മുമ്പ് ശ്വാസംമുട്ടലിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മകൾ: ഷീല. മരുമകൻ: കുഞ്ഞുമോൻ.