ആലുവ: കോവിഡ് ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. പടിഞ്ഞാറെ കടുങ്ങല്ലൂർ മണക്കാട്ടിൽ പരേതനായ ബാലകൃഷ്ണെൻറ മകൻ അഭിലാഷാണ് (43) മരിച്ചത്. ശ്വാസകോശരോഗവുമായി ബന്ധപ്പെട്ട് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെെവച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഭാര്യ: സിനിസ (ജില്ല കോടതി, എറണാകുളം), മക്കൾ: അഭിനന്ദ്, രുദ്ര.