അങ്കമാലി: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഗൃഹനാഥന് മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ താബോര്‍ വേഴപറമ്പന്‍ വീട്ടില്‍ പരേതനായ ദേവസിയുടെ മകന് ഷാജുവാണ് (53) മരിച്ചത്. വൃക്ക രോഗം ഉള്‍പ്പെടെ വിവിധ അസുഖങ്ങളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കുശേഷം വീട്ടിലെത്തിയതായിരുന്നു. അവശനിലയിലായതോടെ വെള്ളിയാഴ്ച വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താബോറില്‍ പലചരക്ക് വ്യാപാരിയാണ് ഷാജു. ഭാര്യ: താബോര്‍ കുന്നുക്കുരു കുടുംബാംഗം ഡിഷ. മകള്‍: അലീന (നഴ്സിങ് വിദ്യാര്‍ഥിനി). കോവിഡ് പ്രോട്ടോകോള്‍ പ്രകാരം താബോര്‍ ഹോളി ഫാമിലി പള്ളിയില്‍ സംസ്കരിച്ചു.