പട്ടാമ്പി: അങ്കമാലിയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന് ജന്മനാട് വിട നൽകി. കൊപ്പം പുലാശ്ശേരി പറമ്പിയത്ത് ശങ്കരനുണ്ണി-പ്രേമലീല ദമ്പതികളുടെ മകൻ പ്രവീൺ (27) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച് ചൊവ്വാഴ്ച വൈകീട്ട് ഷൊർണൂർ ശാന്തിതീരത്ത് സംസ്കരിച്ചു. കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തിൽ ഡിസൈനറായിരുന്ന യുവാവ് രാവിലെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. പ്രവീൺ സഞ്ചരിച്ച ബൈക്ക് അങ്കമാലിയിൽ സിഗ്നലിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിലിടിക്കുകയായിരുന്നു. ഈ മാസം അഞ്ചിനാണ് പ്രവീൺ വിവാഹിതനായത്. ഭാര്യ: ഹരീഷ്മ. സഹോദരി: രശ്മി.