കുളത്തൂപ്പുഴ: മറ്റൊരാളില്‍നിന്ന് വിലയ്ക്ക് വാങ്ങിയ സ്കൂട്ടറുമായി മടങ്ങുന്നതിനിടെ റോഡുമധ്യത്തെ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു. കുളത്തൂപ്പുഴ സാംനഗര്‍ കരിക്കത്തില്‍ വീട്ടില്‍ പരേതനായ മീരാ സാഹിബിെൻറയും ലത്തീഫാ ബീവിയുടെയും മകന് നിസാം (43) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി അഞ്ചല്‍ മാര്‍ക്കറ്റ് ജങ്ഷനിലായിരുന്നു അപകടം. ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ച് ചികിത്സ തുടരുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ച മരിച്ചു.