മാന്നാർ: കുളഞ്ഞിക്കാരാഴ്മ വലിയ കുളങ്ങര 15ാം വാർഡിൽ കുളത്തിെൻറ തെക്കേതിൽ വീട്ടിൽ പരേതനായ കെ.ജി. ഗംഗാധരപ്പണിക്കരുടെയും സരസ്വതിയമ്മയുടെയും മകൻ ഉല്ലാസ് ജി. പണിക്കർ (45) നിര്യാതനായി. മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, പ്രിയദർശിനി സ്വയം സഹായസംഘം സെക്രട്ടറി, മാന്നാർ ടൗൺ ക്ലബ് സെക്രട്ടറി, എൻ.എസ്.എസ് കരയോഗം സെക്രട്ടറി, പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ചെന്നിത്തല കിഴക്കേ വഴി കൃഷ്ണവിഹാർ കുടുംബാംഗം ആശാകൃഷ്ണ. മക്കൾ: അവന്തിക, അനന്തിക, ആദ്വിക. സംസ്കാരം പിന്നീട്.