ചേർത്തല: കോവിഡ് ബാധിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചേർത്തല നഗരസഭ 17ാംവാർഡിൽ ഇല്ലിക്കൽ വെളി ഉണ്ണപ്പെൻറ മകൻ വേണുവാണ് (കണ്ണൻ-39) മരിച്ചത്. എലിപ്പനി ബാധിച്ച് നാലുദിവസമായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: അംബിക. മക്കൾ: വീണ, വിപിൻ.