വണ്ടിപ്പെരിയാർ: ഗ്രാമപഞ്ചായത്തിലെ ആദ്യ വനിത പഞ്ചായത്ത് പ്രസിഡൻറായിരുന്ന ജ്ഞാന സെൽവം ഡേവിഡ് (82) നിര്യാതയായി. കൂടുതൽ കാലം പഞ്ചായത്ത് അംഗമായി സേവനമനുഷ്ഠിച്ച വ്യക്തിയാണ്. സി.പി.ഐ ജില്ല കൗൺസിൽ അംഗം, എച്ച്.ഇ.എൽ യൂനിയൻ പീരുമേട് താലൂക്ക് വൈസ് പ്രസിഡൻറ്, അരണക്കൽ ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. ഭർത്താവ് പരേതനായ ഡേവിഡ്. മക്കൾ: മോഹൻ രാജ് കുമളി, ലീലാബായി (ദുബൈ), ഡേവിഡ് രാജൻ (ദുബൈ). മരുമക്കൾ: അനിത, ബാലൻ, ശാന്തിനി.