മട്ടാഞ്ചേരി: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാണ്ടിക്കുടി തൈപ്പറമ്പിൽ പീറ്ററിെൻറ മകൻ സൈലേഷാണ്(35) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ സൗദി വഞ്ചിക്കടവിലാണ് സംഭവം. സുഹൃത്തിെൻറ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടിക്ക് ശേഷം കുളിക്കാനിറങ്ങിയതാണ്. ഒഴുക്കിൽപ്പെട്ട് മുങ്ങി പോകുകയായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. ഗൽഫിൽ ഡ്രൈവർ ജോലി ചെയ്യുന്ന സൈലേഷ് അവധിക്ക് നാട്ടിൽ വന്നതാണ്. അടുത്ത മാസം തിരിച്ച് പോകാനിരിക്കെയാണ് അപകടം. മൃതദേഹം മേൽനടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടത്തിനായി മാറ്റി. വ്യാഴാഴ്ച സംസ്കാരം നടക്കും. ഭാര്യ: പ്രീത. അഞ്ച് വയസ്സുള്ള ഒരു കുട്ടിയുണ്ട്.