ആറ്റിങ്ങൽ: അഞ്ചുതെങ്ങിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് മണ്ണാക്കുളം തൈക്കൂട്ടം വീട്ടിൽ മോസസ് ആണ് (57) വ്യാഴാഴ്ച വെളുപ്പിന് നാലിനുണ്ടായ അപകടത്തിൽ മരിച്ചത്.കൂടെയുണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് നാേലാടെയായിരുന്നു അഞ്ചുതെങ്ങ് സ്വദേശിയായ സ്റ്റാലിെൻറ ഉടമസ്ഥതയിലുള്ള വള്ളത്തിൽ മീൻപിടിത്തത്തിനായി പോയത്. മീനുമായി പുലർച്ചയോടെ തീരേത്തക്ക് എത്തുന്നതിനിടെയാണ് തിരയിലകപ്പെട്ട് വള്ളം മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന സോക്രട്ടീസ്, വിൻസെൻറ്, ജെറോൺ എന്നിവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.അപകടത്തിൽ കടലിലേക്ക് തെറിച്ചു വീണ മോസസിനെ കാണാതാകുകയായിരുന്നു. രക്ഷപ്പെട്ടെത്തിയവർ വിവരം നൽകിയതനുസരിച്ച് നാട്ടുകാരും കോസ്റ്റൽ പൊലീസും അഞ്ചുതെങ്ങ് പോലീസും നടത്തിയ തിരച്ചിലിനൊടുവിൽ അപകടം നടന്ന സ്ഥലത്തുനിന്നും രണ്ടുകിലോമീറ്റർ മാറി അഞ്ചുതെങ്ങ് കോട്ടക്കുസമീപം കടലിൽനിന്ന് വ്യാഴാഴ്ച രാവിലെ 10ഒാെടയാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയും മറ്റു നടപടികളും പൂർത്തിയാക്കിയേശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ലോറൻസിയയാണ് മോസസിെൻറ ഭാര്യ. ലെനിൻ ഏക മകൻ. വള്ളത്തിെൻറ എൻജിൻ ഉൾപ്പെടെ കടലിൽ നഷ്ടമായി. അഞ്ചുതെങ്ങിലും മുതലപ്പൊഴി മേഖലയിലും വള്ളം തിരയിൽ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ ദിവസം മുതലപ്പൊഴിയിൽ വള്ളം അപകടത്തിൽപ്പെട്ട് കാണാതായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ സജിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 15 ദിവസത്തിനുള്ളിൽ ചെറുതും വലുതുമായ എട്ട് വള്ളം അപകടങ്ങളാണ് പെരുമാതുറയിലും അഞ്ചുതെങ്ങ് മേഖലയിലുമായി നടന്നത്. അഞ്ചുപേരാണ് ഈ അപകടങ്ങളിൽ മരിച്ചത്. ഒരാളെ കാണാതാകുകയും ചെയ്തു.