ചടയമംഗലം: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു. തോയിൽ വാരത്ത് വാവാകുഞ്ഞ് (70) ആണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ന്യുമോണിയ ബാധിച്ചതിനെതുടർന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. മൂന്നുതവണ കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റിവ് ആയിരുന്നു. കഴിഞ്ഞദിവസം േരാഗം മൂർച്ഛിച്ച് െഎ.സി.യുവിലേക്ക് മാറ്റി. പരിശോധനയിൽ േകാവിഡ് സ്ഥിരീകരിച്ചു. മൃതദേഹം േകാവിഡ് മാനദണ്ഡപ്രകാരം ചടയമംഗലം മുസ്ലിം ജമാഅത്തിൽ ഖബറടക്കി. മുമ്പ് ചടയമംഗലം ടാക്സി സ്റ്റാൻഡിലെ ഡ്രൈവർ ആയിരുന്നു. ഭാര്യ: പരേതയായ നദീറാബീവി. മക്കൾ: നജീം, നിസാം, നിസ, നസീം. മരുമക്കൾ: സിയാദ്, െഷഫ്ന, തസ്ലീമ.