പട്ടാമ്പി: ജില്ല ആശുപത്രി ഐസൊലേഷൻ വാർഡിൽ കോവിഡ് ചികിത്സയിലിരുന്ന ആമയൂർ ശ്രീവിഹാറിൽ ഗോപാലകൃഷ്ണ ആചാര്യ (80) മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്വാസംമുട്ടലിനെത്തുടർന്ന് ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ കോവിഡ് സ്ഥിരീകരിച്ച് ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: പുഷ്പ ലീല (റിട്ട. സെക്ര. കടന്നമണ്ണ സഹകരണ ബാങ്ക്). മക്കൾ: കാവേരി (അധ്യാപിക, വിളയൂർ യൂനിയൻ എ.എൽ.പി സ്കൂൾ, ജോ. സെക്രട്ടറി കെ.എസ്.ടി.എ പട്ടാമ്പി സബ് ജില്ല), അനന്തരാമൻ (മേൽശാന്തി ആറ്റാശ്ശേരി അന്നപൂർണേശ്വരി ക്ഷേത്രം) മരുമക്കൾ: സുബ്രഹ്മണ്യൻ (കേരള ഗ്രാമീണ ബാങ്ക്, കൊളത്തൂർ), സുധ.