പാലാ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അർബുദ ബാധിതൻ മരിച്ചു. വെള്ളിയേപ്പള്ളി പുത്തന്‍പുരക്കല്‍ പി.എന്‍. ശശിയാണ് (68) മരിച്ചത്. മൂന്നുവര്‍ഷമായി അർബുദത്തിന് ചികിത്സയിലായിരുന്നു. നാലു ദിവസം മുമ്പ് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.പിന്നീട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. കുരിശുപള്ളി കവലയില്‍ തയ്യല്‍ക്കടയും കൂള്‍ബാറും നടത്തിവരുകയായിരുന്നു. ഭാര്യ: പരേതയായ ഉഷ. മക്കള്‍: ഗീതു, ജിതിന്. മരുമകന്: ജിനന്.