കടലുണ്ടി: കല-സാംസ്കാരിക-രാഷ്ട്രീയ സാന്നിധ്യമായ അജിത്ത് ഇറക്കത്തിൽ (ഇ. അജിത്ത് കുമാർ -55) നിര്യാതനായി. പ്രാദേശികമായ നിരവധി സംരംഭങ്ങളുമായി ബന്ധപ്പെട്ട് കലാസൃഷ്ടികളും നിർവഹിച്ചിട്ടുണ്ട്. അര ഡസൻ ഡോക്യുമെൻററികൾ സംവിധാനം ചെയ്തു. സ്പന്ദനം മാസിക പത്രാധിപസമിതിയംഗം, ഫേസ് വട്ടപ്പറമ്പ് സെക്രട്ടറി, കോഴിക്കോട് സൂര്യകാന്തി ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ, സൂര്യകാന്തി പാലിയേറ്റിവ് ഇൻ ചാർജ്, കടലുണ്ടി പബ്ലിക് ലൈബ്രറി എക്സിക്യൂട്ടിവ് അംഗം, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, ഈഗ്ൾസ് വട്ടപ്പറമ്പ് ഫുട്ബാൾ ക്ലബ് എക്സി. അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.ഒയിസ്ക ഇൻറർനാഷനൽ കോഓഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റീന (അധ്യാപിക, തിരൂരങ്ങാടി ഗവ. പോളിടെക്നിക്, ചേളാരി). മക്കൾ: ദേവിക, ഗായത്രി. സഹോദരങ്ങൾ: പുഷ്പരാജൻ (റിട്ട. റെയിൽവേ), സുധാകരൻ (റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്), മാലതി, തങ്കമണി, വിജയകുമാരി.