കൂറ്റനാട്: തൃത്താല മുടവന്നൂരില്‍ കരിയന്മാരില് വേലായുധെൻറ ഭാര്യ അമ്മിണി (58) കോവിഡ് ബാധിച്ച് മരിച്ചു. സെപ്റ്റംബര്‍ 21നാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കടുത്ത പ്രമേഹവുമുണ്ടായിരുന്നു. ഇവരുടെ മകനടക്കം എട്ട് ബന്ധുക്കൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. അമ്മിണിയുടെ മൃതദേഹം നടപടികള്‍ക്ക് ശേഷം പാലക്കാട് വൈദ്യുതി ശ്മാശനത്തില്‍ സംസ്കരിക്കും.