ആനക്കര: റിട്ട. അധ്യാപകന് കുമരനെല്ലൂര്‍ ചാത്തയില്‍ ശേഖരൻ മാസ്റ്റര്‍ (85) കോവിഡ് ബാധിച്ച് മരിച്ചു.നാലുദിവസം മുമ്പ് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിെൻറ മകെൻറ ഭാര്യയും കുട്ടിയും കോവിഡ് ചികിത്സയിലാണ്. ഭാര്യ: പരേതയായ സത്യവതി. മക്കൾ: മനോജ്, മിനി.